റ്റി.പി.എം കൊട്ടാരക്കര കൺവൻഷൻ സമാപിച്ചു

KE News Desk l London, UK

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ
സഭയുടെ പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായ കൊട്ടാരക്കര കൺവൻഷന് അനുഗ്രഹീത സമാപ്തി. ഫെബ്രുവരി 9 ബുധനാഴ്‌ച മുതൽ 13 ഞായറാഴ്ച വരെ കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം സെന്റർ ആരാധനാലയത്തിൽ ആയിരുന്നു വാർഷിക കൺവൻഷൻ.
സമാപനദിവസം നടന്ന സംയുക്ത സഭായോഗത്തിൽ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസംഗിച്ചു. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് നടന്ന സുവിശേഷ പ്രസംഗങ്ങളിൽ മധുര സെന്റർ പാസ്റ്റർ ഐ സാമുവേൽ, സെക്കന്ദരാബാദ് സെന്റർ പാസ്റ്റർ ബി ശ്യാം സുന്ദർ, അഡയാർ സെന്റർ പാസ്റ്റർ എൻ.ലൂക്ക്, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് എന്നിവർ പ്രസംഗിച്ചു.
സംഗീത ശുശ്രൂഷ, അനുഭവ സാക്ഷ്യങ്ങൾ, പൊതുയോഗം, സുവിശേഷ പ്രസംഗം, 24 മണിക്കൂർ പ്രയർ ചെയിൻ, ഉപവാസ പ്രാർത്ഥന എന്നിവയും നടന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്നാന ശുശ്രൂഷയും നടന്നു. കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു.
സമാപന ദിനമായ ഞായറാഴ്ച രാവിലെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് പ്രത്യേക യോഗവും നടന്നു. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾ പങ്കെടുത്തു. നാളെ രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് എന്നിവർ യോഗങ്ങൾക്ക്‌ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading