ഐ.പി.സി ഡൽഹി സ്റ്റേറ്റ്: സണ്ടേസ്ക്കൂൾ ഓൺലൈൻ ക്ലാസ്സുകൾ ഞായറാഴ്ച്ച ആരംഭിക്കും
NEWS: IPC Delhi State Publication Board
ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കൂൾ 2022 അദ്ധ്യായന വർഷത്തെ ക്ലാസ്സുകൾ ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ ഉത്ഘടാനത്തോടെ തുടക്കമാകും. 2022 ഫെബ്രുവരി 13 ഞായറാഴ്ച്ച രാവിലെ 7.30 ഓൺലൈനായി സൂമിൽ നടക്കുന്ന ചടങ്ങിൽ ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് പ്രസിഡൻറ് ഡോ: ഷാജി ദാനിയേൽ സാന്നിധ്യത്തിൽ ഡോ. ജോർജ്ജ് ചവനികമണ്ണിൽ, ഭാരത് സുസമാചാർ സമിതിയുടെയും ന്യൂ തിയോളജിക്കൽ സെമിനാരിയുടെയും സ്ഥാപകൻ, മുഖ്യസന്ദേശം നൽകും. ഡൽഹി സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്, സ്റ്റേറ്റ് എക്സിക്കൂട്ടിവുകൾ, സണ്ടോസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് , സണ്ടേസ്കൂൾ എക്സിക്കൂട്ടിവുകൾ , സൺഡേസ്കൂൾ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ്സ് എന്നിവർ മീറ്റിങ്ങിൽ സന്നിഹിതരാകും.
കോവിഡകാലത്ത് , രാജ്യത്തെ എല്ലാ സണ്ടോസ്ക്കൂൾ ക്ലാസ്സുകളും അടഞ്ഞു കിടന്നപ്പോഴും ഡൽഹിയിൽ 2019ൽ ഓൺലൈനായി സണ്ടേസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിടാനും അതു തുടർച്ചായി രണ്ടു വർഷങ്ങൾ മുടക്കമില്ലാതെ നടത്തുവാനും മറ്റു സംസ്ഥാനങ്ങളിലെ സണ്ടേസ്ക്കൂളുകൾക്ക് ഓൺലൈൻ ക്ലാസ്സുകളുടെ മാത്യക സമർപ്പിക്കുവാനും
ഡൽഹിസണ്ടേസ്ക്കൂൾ അസോസിയേഷനു കഴിഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ ഒന്നു മുതൽ പന്ത്രണ്ട് ക്ലാസ്സുകൾവരെ ഇംഗ്ലീഷും ഹിന്ദിയിലുമായി നടക്കുന്ന ക്ലാസ്സുകളിലെക്ക് സഭാ ഭേദമന്യേ എല്ലാം കുട്ടികൾക്കു രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്ന നിലയിലാണ് സണ്ടേസ്കൂളിന്റെ ക്രമികരണങ്ങൾ ചെയ്തിരിക്കുന്നത്