ക്രിസ്തുവിൽ ഏകാഗ്രതയും നിർമ്മലതയും ഉള്ളവരാകുക: പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ

ക്രൈസ്തവ എഴുത്തുപുര ജനറൽ കൺവൻഷനു അനുഗ്രഹ സമാപ്തി.

 

തിരുവല്ല : ദൈവവുമായ ബന്ധത്തെ നഷ്ടമാക്കുന്ന സാഹചര്യങ്ങളിൽ നിന്നും മാറി ക്രിസ്തുവിൽ ഏകാഗ്രതയും നിർമ്മലതയും ഉള്ളവരായി ദൈവസഭ മാറണമെന്ന് പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ പള്ളിപ്പാട്. ഇത് വ്യക്തിപരമായ ജീവിതത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.അമിതാത്മവിശ്വാസം അപകടമാണ്. നിഗളം കൂടാതെ ദൈവകൃപയിൽ ഏകാഗ്രമായി ജീവിക്കാൻ നമുക്ക് കഴിയണം.
ക്രൈസ്തവ എഴുത്തുപുര ജനറൽ കൺവൻഷന്റെ സമാപന രാത്രി സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ. ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം അധ്യക്ഷത വഹിച്ച കൺവൻഷനിൽ ജനറൽ സെക്രട്ടറി എബിൻ അലക്സ് ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങൾ വിശദീകരിച്ചു . ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ ഗായകസംഘം സംഗീത ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ ബിനു ജോൺ സിസ്റ്റർ ഷോളി വർഗീസ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.ജനറൽ വൈസ് പ്രസിഡന്റ്‌ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, പാസ്റ്റർ ഡെൻസൻ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ അജീഷ് കെ കൃത്ജ്ഞത അറിയിച്ചു. ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് സമാപന പ്രാർത്ഥനയും അശീർവാദവും നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading