ലക്ഷ്യബോധത്തോടെ കർത്താവിന്റെ അടുക്കലേക്കു ചെല്ലുക: ആഷേർ മാത്യു

ക്രൈസ്തവ എഴുത്തുപുര ജനറൽ കൺവൻഷനു തുടക്കമായി

KE News Desk l Thiruvalla, Kerala

തിരുവല്ല: കൃത്യമായ ലക്ഷ്യബോധം ഇല്ലാതെ ഈ ലോകത്തിൽ അനേകർ ചുറ്റി ഓടുമ്പോൾ ലക്ഷ്യബോധത്തോടെ നാം കർത്താവിന്റെ അടുക്കലേക്ക് ചെല്ലണമെന്നും കർത്താവിനോട് ചേർന്ന് സഞ്ചരിക്കുന്നവരായി നാം മാറണമെന്നും ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ്‌ ഇവാ. ആഷേർ മാത്യു. ആൾക്കൂട്ടങ്ങൾക്ക് ഇന്നും കുറവില്ല. എന്നാൽ നമ്മുടെ കൂട്ടായ്മകൾ അർത്ഥമുള്ളതാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്രൈസ്തവ എഴുത്തുപുര ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
പാസ്റ്റർ ബാബു ചെറിയാൻ മുഖ്യസന്ദേശം നൽകി. പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച കൺവൻഷനിൽ പാസ്റ്റർമാരായ അലക്സ് പി ജോൺ, ജിബിൻ ഫിലിപ്പ് തടത്തിൽ, സിസ്റ്റർ ആൻസി അനീഷ് എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
നാളെ നടക്കുന്ന കൺവൻഷനിൽ റവ. ഡോ. കെ ജെ മാത്യു മുഖ്യസന്ദേശം നൽകും. ബ്രദർ കുഞ്ഞുമോൻ എടക്കാട് അധ്യക്ഷത വഹിക്കും. കൺവൻഷൻ ഞായറാഴ്ച സമാപിക്കും.

Zoom id : 81688001568
Pass : 2022

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading