റ്റി.പി.എം തൃശ്ശൂർ സെന്റർ കൺവൻഷൻ നാളെ മുതൽ

തൃശ്ശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 3 വ്യാഴം മുതൽ 6 ഞായർ വരെ തൃശ്ശൂർ വിലങ്ങന്നൂർ റ്റി.പി.എം സെന്റർ സഭാ ഹാളിൽ നടക്കും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത ആളുകൾക്കാണ് പ്രവേശനം.
നാളെ മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ വേദപാഠവും പൊതുയോഗവും വൈകിട്ട് കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് യുവജന സമ്മേളനം എന്നിവ നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.