അടിയന്തര പ്രാർത്ഥനക്ക്

Kraisthava Ezhuthupura News

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം മൺവിള സഭാ ശുശ്രുഷകൻ പാസ്റ്റർ ബ്ലെസ്സൻ പി. പൊന്നച്ചന്റെ സഹധർമിണി സിസ്റ്റർ ഷീബ കുറച്ചു നാളുകളായി ശാരീരീക സൗഖ്യമില്ലാതെ ഭാരപ്പെടുകയാണ്‌. ബ്ലഡ്‌ കട്ടപിടിക്കുന്ന അവസ്ഥയിൽ അതിന്റെ ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ 6 മാസം ഗർഭിണി ആണ്. മുൻപ് ശരീരം തളർന്നു 29 ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു കർത്താവു വിടുവിച്ചു. എന്നാൽ ഇപ്പോൾ വീണ്ടും ശ്വാസതടസ്സം നേരിട്ടതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്റർ സഹായത്താൽ ആയിരുന്നു. ഇപ്പോൾ രണ്ടു ദിവസമായി നോർമൽ ഓക്സിജൻ സപ്പോർട്ടിൽ തുടരുന്നു. ന്യുറോ സംബന്ധമായി ശരീരം തളർന്നു കൊണ്ടിരിക്കുന്ന അവസ്ഥയിൽ ആണ് ഇപ്പോൾ. നോർമൽ ഡെലിവറി നടക്കേണ്ടതിനായും, വളരെ വേഗത്തിൽ പൂർണ്ണ സൗഖ്യം പ്രാപിക്കേണ്ടതിനായും ദൈവ ജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 9387464752

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading