വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക : പാസ്റ്റർ ജോൺ തോമസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച് വിർച്വൽ ജനറൽ കൺവൻഷനു അനുഗ്രഹ സമാപ്തി

Kraisthava Ezhuthupura News

തിരുവല്ല: നമ്മുടെ ലക്ഷ്യം കർത്താവിലായിരിക്കണമെന്നും വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നാം നോക്കണമെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്. വിശ്വാസത്തിനുവേണ്ടി കഷ്ടം അനുഭവിച്ച അനേക ഭക്തന്മാർ ബൈബിളിലുണ്ട്. അവരുടെ ജീവിതം നാം അനുകരിക്കണമെന്നും അവർക്കുള്ള പ്രതിഫലം ഉയരത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ വിർച്വൽ ജനറൽ കൺവൻഷന്റെ സമാപന ദിവസമായ ഇന്ന് മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇന്ന് നടന്ന സഭായോഗത്തിൽ സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോൺ വർഗീസ് സങ്കീർത്തനം വായിച്ചു. ദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, മാനേജിങ്ങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ സാമുവേൽ, മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് കെ, ജനറൽ മിനിസ്റ്റർ പാസ്റ്റർ പി എം ജോണ്, യു കെ- അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ, നേപ്പാൾ-യു പി റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ പി ജി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ സോവി മാത്യുവിന്റെ നേതൃത്വത്തിൽ ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. 2 വ്യാഴാഴ്ച തുടങ്ങിയ കൺവൻഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രുഷകന്മാരും വിശ്വാസികളും പങ്കെടുത്തു. സഭാ കൌൺസിൽ കൺവൻഷനു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading