ദുരന്തബാധിതർക്ക് സഹായവുമായി സി.ഇ.എം

കോട്ടയം: ജില്ലയുടെ മലയോര മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കയം,കൂട്ടിക്കൽ പ്രദേശങ്ങളിൽ സി ഇ എം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സന്ദർശനം നടത്തി. കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ചെറിയതോതിൽ ചിലരെ സഹായിക്കുവാൻ സാധിച്ചു.തുടർന്നും സി ഇ എം ൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രാർത്ഥനയിലും സാമ്പത്തിക സഹകരണങ്ങൾ കൊണ്ടും പങ്കാളികളാകുവാൻ ഏവരെയും ആഹ്വാനം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ സംസൺ പി തോമസിൻ്റെ നേതൃത്വത്തിൽ മീഡിയ കൺവീനർ പാസ്റ്റർ സജു മാവേലിക്കര, മെമ്പർഷിപ്പ് സെക്രട്ടറി പാസ്റ്റർ ഹാബേൽ പി ജെ, താലന്ത് പരിശോധന സെക്രട്ടറി പാസ്റ്റർ സിജി ജോൺസൺ, ജനറൽ കമ്മറ്റി അംഗങ്ങളായ പാസ്റ്റർ അലക്സാണ്ടർ കോശി,പാസ്റ്റർ അനീഷ് ജോർജ് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading