മഹാനഗരത്തിലെ ഭക്ഷണമില്ലാത്തവർക്ക് സാന്ത്വനമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ
മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്നവർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി “ഫീഡ് ദ ഹംഗറി” എന്ന പ്രവർത്തത്തനം ഇന്നും നടത്തി. മഹാമാരി മാറ്റിമറിച്ച ജനജീവിതത്തിനു അന്നം മുട്ടിയ കാഴ്ചകൾക്കാണ് മഹാനഗരം സാക്ഷിയാകുന്നത്.ഇന്നും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുന്നതാണ്. പാസ്റ്റർ ജിക്സൺ ജെയിംസ് ,ജെയിംസ് ഫിലിപ്പ്, പാസ്റ്റർ റെജി തോമസ്സ്, അനു ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.




- Advertisement -