പാസ്റ്റർ ബാബുക്കുട്ടി സി.ജി (70) അക്കരെ നാട്ടിൽ

കൊൽക്കത്ത: വെസ്റ്റ് ബംഗാൾ ദുർഗ്ഗാപ്പൂർ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ബാബുക്കുട്ടി സി.ജി (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റാന്നി സ്വദേശിയായ ദൈവദാസൻ ദീർഘനാളുകൾ ഗൾഫ് നാടുകളിൽ ജോലി ചെയ്തതിന് ശേഷം 1998 ൽ ദുർഗ്ഗാപ്പൂരിലെത്തി ചെറിയ നിലയിൽ സുവിശേഷ പ്രവർത്തനം ആരംഭിച്ചു. 2014-ൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡുമായി ചേർന്ന് പ്രവർത്തനം വിശാലമാക്കി. ഗ്രാമസുവിശേഷീകരണത്തിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിച്ചിരുന്ന കർത്തൃ ദാസൻ്റെ ഭാര്യ ലിസ്സി കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു അപകടത്തിൽ തുടയെല്ലുകൾക്ക് പല ഒടിവുകൾ സംഭവിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്നു.
മക്കൾ: ലിബോയ്, ലിജോയി.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിച്ചാലും.

- Advertisement -

-Advertisement-

You might also like
Leave A Reply