ഐ.പി.സി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം നാളെ തുടങ്ങും
ബംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനങ്ങളുടെ ഒന്നാം ഘട്ടം 2021 ഒക്ടോബർ 2 ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഹോരമാവ് അഗരയിലുള്ള സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് നടക്കും. ഐ പി സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോസ് മാത്യു, ഡോ. വർഗീസ് ഫിലിപ്പ്, ടി ഡി തോമസ്, എൻ സി ഫിലിപ്പ്, വർഗീസ് മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷയ്ക്കും.
ഐപിസി ബാംഗ്ലൂർ സെന്റർ വൺ, ഐപിസി ബാംഗ്ലൂർ നോർത്ത് സെന്റർ, ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ, ഐ പി സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ, ഐപിസി ബാംഗ്ലൂർ വെസ്റ്റ് സെന്റർ, ഐപിസി ഹൊസൂർ ഏരിയ, ഐപിസി അനേക്കൽ ഏരിയ, ഐപിസി കെംഗേരി ഏരിയ, ഐപിസി ഹോസ്കോട്ട് ഏരിയകളുടെ സമ്മേളനം ആയിരിക്കും പ്രാരംഭത്തിൽ നടക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വിവിധ ഘട്ടങ്ങളായി പതിമൂന്ന് ഇടങ്ങളിലായി ശുശ്രൂഷക സമ്മേളനങ്ങൾ നടക്കും.





- Advertisement -