അപ്കോൺ (APCCON) സംയുക്ത ആരാധന – സെപ്റ്റംബർ 17 ന്

Kraisthava ezhuthupura news desk

അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2021 -22 വർഷത്തെ രണ്ടാമത് സംയുക്ത ആരാധന സെപ്റ്റംബർ പതിനേഴാം തീയതി (വെള്ളിയാഴ്ച) (17/09/2021) വൈകിട്ട് 8.00 മണി മുതൽ 10:00 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.

പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത പ്രാഭാഷകൻ പാസ്റ്റർ വിൽ‌സൺ ജോസഫ്, യു. എ. ഇ. (IPC GENERAL VICE PRESIDENT) ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. അപ്കോൺ ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബി എം. വർഗീസ്, സെക്രട്ടറി ജോൺസി കടമ്മനിട്ട തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും. ഈ അനുഗ്രഹീത സംയുക്ത ആരാധനയിലേക്ക് എല്ലാ ദൈവ മക്കളെയും പ്രാർത്ഥനയോടെ ക്ഷണിക്കുന്നു. സൂം ഐഡി : 904 068 7436
പാസ്സ്‌വേർഡ്‌ : APCCON21

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading