തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ സീസൺ 3 സെപ്റ്റംബർ 4 മുതൽ

Kraisthava Ezhuthupura News

തിരുവല്ല: കുട്ടികൾക്കായുളള വേദപഠനം ഓൺലൈനിലൂടെ യാഥാർഥ്യമാക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്. തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ മൂന്നാമത്തെ സീസൺ സെപ്റ്റംബർ നാല് ശനിയാഴ്ച ആരംഭിക്കും.
സൂം ആപ്പിളിക്കേഷനിലൂടെ 4 വയസ് മുതൽ 18 വയസു വരയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് വേദപഠനം ഒരുക്കിയിരിക്കുന്നത്.

സണ്ടേസ്കൂളുകൾ നടത്തുവാൻ കഴിയാതെ വന്നിരിക്കുന്ന കോവിഡ് ലോക്ക് ഡൗൺ സാഹചര്യത്തിൽ ദൈവ വചനം കുട്ടികളെ ആകർഷകമായി പഠിപ്പിക്കാൻ ഒരു നൂതന പദ്ധതിയാണിത്.
സ്വദേശത്തും വിദേശത്തുമുള്ള സഭാ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭ്യമാണ്. പ്രായമനുസരിച്ച് അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസുകൾ എടുക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്.
ഓൺലൈനായുള്ള ക്ലാസുകൾ ശനിയാഴ്ചകളിലായിരിക്കും നടത്തുക.

സെഷനുകളിൽ ലൈവായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം, ലൈവ് ക്വിസ് പ്രോഗ്രാമുകൾ, ആക്ഷൻ സോങ്ങുകൾ, ബൈബിൾ പഠനം, മിഷനറി സ്റ്റോറി, വീഡിയോ ടൈം, ഗെയിമുകൾ, ക്രാഫ്റ്റുകൾ എന്നിവ ഉൾപെടുത്തിയിട്ടിട്ടുണ്ട്.
ബാലശുശ്രൂഷയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട തിമഥി ഇൻസ്റ്റിട്യൂട്ടിലെ 50 അദ്ധ്യാപകർ വിവിധ രാജ്യങ്ങളിൽ നിന്ന് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഒരു സെക്ഷൻ
75 മിനിറ്റ് നീളുന്നതാണ്. താഴെ കാണുന്ന ലിങ്കിലൂടെ
സ്ക്രിപ്ച്ചർ സ്കൂളിലേക്ക് രജിസ്‌ട്രേഷൻ ചെയ്യുവാൻ സാധിക്കും.
www.tioss.org

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading