ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയര്‍ – റിവൈവല്‍ ബോര്‍ഡ് 21-ാമത് പ്രാര്‍ത്ഥനാ സംഗമം

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 21-ാമത് പ്രാര്‍ത്ഥനാ സംഗമം ഇന്ന് വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. പാസ്റ്റര്‍ വര്‍ഗീസ് ബേബി, കായംകുളം (പ്രയർ ബോർഡ്‌ അംഗം) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ രാജന്‍ എബ്രഹാം (പ്രസിഡന്റ്, ഐപിസി യുഎഇ റീജിയന്‍) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ മാത്യു കെ. വര്‍ഗീസ് (പ്രയർ ബോർഡ്‌ അംഗം) പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ഇവാ. ജോണ്‍ലി ജോഷി മൂന്നാര്‍ നിര്‍വ്വഹിക്കും. മഹാമാരിയില്‍നിന്നുള്ള വിടുതലിനും സഭയ്ക്കുവേണ്ടിയുമുള്ള മധ്യസ്ഥ പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും ദൈവദാസന്‍മാരും ദൈവമക്കളും പങ്കുചേരുവാന്‍ കഴിയുന്നത്ര ഉത്സാഹിക്കണമെന്ന്‌ സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading