അഡ്വ. വി.എസ് ജോയി മലപ്പുറം ഡി.സി.സി പ്രസിഡന്റ്

മലപ്പുറം: മലപ്പുറം ഡിസ്‌ട്രിക്‌ട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ. വി.എസ് ജോയിയെ തിരിഞ്ഞെടുത്തു.
2019 ലെ ലോക്‌സഭാ ഇലക്ഷനിൽ കെ.പി.സി.സി പ്രചാരണ സമിതിയുടെ കൺവീനറായും കെ.പി.സി.സി മെമ്പർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ കെ.പി.സി.സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി.എസ് അച്യുതാനന്ദന് എതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.

നിരന്തര പരിശ്രമത്താൽ പടിപടിയായി വളർന്നുവന്ന ജോയി സംഘടനാ മേൽവിലാസത്തിൽ അല്ലെങ്കിലും സ്കൂൾ ലീഡറായാണ് നേതൃത്വത്തിലേക്ക് വരുന്നത്. പിന്നീട് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന്റെ താലൂക്ക്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന ഭാരവാഹിത്വങ്ങൾ വഹിച്ചു. ഷാഫി പറമ്പിലിന് ശേഷം കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി തിരിഞ്ഞെടുത്തു.
സാമുദായിക സഭാ മേലധ്യക്ഷന്മാരുമായും നേതാക്കന്മാരുമായും വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്ന ജോയി ഏവർക്കും സ്വീകാര്യനാണ്.

നിലമ്പൂർ പോത്തുകല്ല് ദി പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സഭാംഗവും വെള്ളിമുറ്റം വലിയപാടത്ത്‌ വി.എ സേവ്യറിന്റെയും മറിയാമ്മ സേവ്യറിന്റെയും മകനുമാണ്. ഭാര്യ നിലമ്പൂർ ഉപ്പട മുത്തൂറ്റ്‌ ഡോ. ലയ ജോയി.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading