ഉം അൽ കുവൈൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ ത്രിദിന സുവിശേഷ മഹായോഗം

ദുബായ്: ഉം അൽ കുവൈൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. 2021 ഓഗസ്റ്റ് 26 (വ്യാഴം), 27 (വെള്ളി), 28 (ശനി) എന്നി ദിവസങ്ങളിലായിട്ടാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിൽ നടത്തപെടുന്ന കൺവൻഷനിൽ ക്രൈസ്തവ കൈരളിക്കു സുപരിചിതരായ ദൈവദാസന്മാർ വചനം ശുശ്രുഷിക്കപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ. ഡോ.കെ.ഓ.മാത്യു ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ അനീഷ് ഏലപ്പാറ,പാസ്റ്റർ ലാസർ വി.മാത്യു, പാസ്റ്റർ കെ.ഓ.തോമസ് എന്നിവർ വിവിധ ദിവസങ്ങളിലായി വചനം ശിശ്രുഷിക്കുന്നതാണ്. ക്ഷണിക്കപ്പെട്ട ദൈവദാസന്മാർ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്നവർ ആയതിനാൽ പങ്കെടുക്കുന്ന സഹോദരങ്ങൾക്ക് ഈ മീറ്റിംഗുകൾ അനുഗ്രഹം ആകും എന്നതിൽ സംശയമില്ല. കൺവൻഷനിൽ ലൈവ് ടെലികാസ്റ് ഉണ്ടായിരിക്കുന്നത് അല്ലാത്തതിനാൽ സഭാവ്യത്യാസം കൂടാതെ എല്ലാവരും സൂം പ്ലാറ്റഫോമിൽ കടന്നു വന്നു സംബന്ധിക്കണം എന്ന് ദൈവനാമത്തിൽ ഓർമിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ പാസ്റ്റർ ലിബിൻ, ബ്രദർ ബെൻസൺ എന്നിവർ നയിക്കുന്ന ചർച്ച് ക്വയർ ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.