ഡൂലോസ് ബിബ്ലിക്കൽ സെമിനാരി പുതിയ ബാച്ച് ആരംഭിക്കുന്നു

വെച്ചുചിറ: ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ഓൺലൈൻ ക്ലാസ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. തിങ്കളാഴ്ച രാത്രിയിൽ കോളജ് പ്രിൻസിപ്പൽ പാസ്റ്റർ ബെൻസൺ യോഹന്നാന്റെ അധ്യക്ഷതയിൽ കോളേജ് ഡയറക്ടർ പാസ്റ്റർ വിപി ജോസ് പ്രാർത്ഥിച്ച ക്ലാസുകൾ ആരംഭിക്കും. B.Th. C. Th. ക്ലാസ്സുകൾ ആണ് പ്രധാനമായും നടക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7 മണി മുതൽ എട്ടു മണി വരെയും, തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മുതൽ 10 മണിവരെയും. സഹോദരിമാർക്ക് മാത്രമായി തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 11 മണി മുതൽ 12 വരെയും സൂം പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ നടക്കുന്നതായിരിക്കും. പാസ്റ്റർ വി എ സണ്ണി, പാസ്റ്റർ സോനു ജോർജ്, പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ ജയിംസ് എബ്രഹാം, പാസ്റ്റർ റെജിമോൻ ജേക്കബ്, പാസ്റ്റർ സാലൻ ചാക്കോ, പാസ്റ്റർ ജയിംസ് കോശി ജോർജ്, പാസ്റ്റർ രാജകുമാർ, പാസ്റ്റർ മാത്യു പി.തോമസ് ( സന്തോഷ് ) പാസ്റ്റർ ഷിജു തോമസ്. സിസ്റ്റർ ഗിരിജ സാം, ലിജോ ബെൻസൻ, സിസ്റ്റർ ജെനീ മറിയം ജെയിംസ്, സിസ്റ്റർ സുബി ജോൺസൺ എന്നിവർ അധ്യാപകരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading