കരുതലായി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ തിരുവല്ല ഡിസ്ട്രിക്ട്
തിരുവല്ല: കോവിഡ് കാലത്ത് ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിശ്വാസികൾക്കും ദൈവദാസൻമാർക്കും കേരള സ്റ്റേറ്റിന്റെ തിരുവല്ല ഡിസ്ട്രിക്ട് വകയായി ഭക്ഷ്യകിറ്റ് 90 കുടുബങ്ങൾക്ക് നൽകി. ഡിസ്ട്രിക്ട് പാസ്റ്റർ എം.ജോൺസൻ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ റ്റി. എം മാമച്ചൻ കിറ്റ് വിതരണം നടത്തി. എസ്.എസ് സെക്രട്ടറി പാസ്റ്റർ പി. കെ ഡേവിഡ്, ഡിസ്ട്രിക്ട് ട്രഷാർ റെജി വർഗിസ് എന്നിവർ പങ്കെടുത്തു. ഡിസ്ട്രിക്ട് സെക്രട്ടറി സാബു വാഴക്കുട്ടത്തിൽ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.



- Advertisement -

Comments are closed.