ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന്

Kraisthava Ezhuthupura News

കോട്ടയം: സ്വതന്ത്ര ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യൻ ചർച്ച് കൗൺസിൽ സംഘടിപ്പിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാബു ലാൽ ഉത്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സോമു കുര്യൻ അധ്യക്ഷത വഹിക്കും. പ്രഭാഷകനും ആക്ടിവിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് മോഡറേറ്റർ ആയിരിക്കും.
ന്യുനപക്ഷ അവകാശങ്ങളും ഭരണഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ(അഭിഭാഷകൻ, കേരളാ ഹൈക്കോടതി)
ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും സ്വതന്ത്ര സഭകളുടെ വിവരശേഖരണവും എന്ന വിഷയത്തെ ആസ്പദമാക്കി
ശ്രീ ജയിംസ് വർഗീസ് ഐ.എ.എസ് ( മുൻ അഡീഷനൽ ചീഫ് സെക്രട്ടറി) എന്നിവർ ക്ലാസ്സ് എടുക്കും.
ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അനുബന്ധ ചർച്ചകൾക്കും അവസരം ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading