ഫസ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച കുവൈത്തിന്റെ വാർഷിക കൺവൻഷൻ നാളെ മുതൽ

വാർത്ത: ജോൺലി തുണ്ടിയില്‍

 

കുവൈത്ത് : ഫസ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച കുവൈത്തിന്റെ വാർഷിക കൺവൻഷൻ നാളെ 28/07/2021 മുതൽ ആരംഭിക്കും. 31/07/2021 വെള്ളിയാഴ്ച സമാപിക്കുന്ന ഈ കൺവൻഷനിൽ ക്രിസ്തുവിൽ പ്രസിദ്ധരായ ദൈവദാസന്മാർ പാസ്റ്റർ ഫിന്നി മാത്യു ഡൽഹി, പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ, പാസ്റ്റർ ടി. വി. പൗലോസ് പുനലൂർ തുടങ്ങിയവർ ദൈവവചനം പ്രഘോഷിക്കും. ഫസ്റ് എ ജി സഭ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് എബ്രഹാം അധ്യക്ഷത വഹിക്കും. പാസ്റ്റർ ജോബിൻ എലൈശ, ബ്രദർ ഷൈജു രാജൻ , സുവിശേഷകൻ അനീഷ് കെ. എന്നിവർ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും കുവൈത്ത്‌ സമയം വൈകിട്ട് 7 മുതൽ 9 വരെയാണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്. സൂമിലൂടെ നടക്കുന്ന ഈ കൺവെൻഷനിലേക്ക് ഏവർക്കും സ്വാഗതം.

Zoom id 919 897 9945
Password 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.