വിശക്കുന്നവർക്ക് ആഹാരവുമായി ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ
ആഹാര വിതരണം ആഴ്ചയിൽ രണ്ടു പ്രാവശ്യം
Kraisthava Ezhuthupura News
ബെംഗളൂരു : കോവിഡുകാല പ്രതിസന്ധികൾ നിമിത്തം ദുരിതത്തിലായവർക്കും ഭക്ഷണം ഇല്ലാതെ തെരുവിൽ അലയുന്നവർക്കും ആഹാരം ശുദ്ധജലം, പോഷക പാനിയങ്ങൾ എന്നിവയുമായി ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ, ബെംഗളൂരു സിറ്റിയുടെ ഹെന്നൂർ, ലിംഗ രാജപുരം, ഫ്രെയിസർ ടൗൺ, കോക്സ് ടൗൺ, ബെൻസൺ ടൗൺ, വസന്ത് നഗർ, കന്റോൺമെന്റ് എന്നീ പ്രദേശങ്ങളിൽ വിതരണം ചെയ്തു.
ഇന്ന് (03/ 07 /2021) 11 മണിക്ക് ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ മിഷൻ വിഭാഗമായ ശ്രദ്ധയുടെ കോർഡിനേറ്റർ പാസ്റ്റർ ജെയ്മോൻ കെ ബാബുവിന്റെ നേതൃത്വത്തിൽ താൻ ശുശ്രൂഷകനായിരിക്കുന്ന എലിം ചർച്ച് ഓഫ് ഗോഡ് സഭാ പരിസരത്ത് ഒന്നിച്ചുകൂടി ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ റ്റോബി സീ തോമസ് പ്രാർത്ഥിച്ച് ആരംഭിച്ച വിതരണ യാത്രയിൽ പ്രസിഡന്റ് പാസ്റ്റർ അലക്സ് പൊൻവേലിൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ സജി നിലമ്പൂർ എന്നിവർ സന്നിഹിതരായിരുന്നു.
ചിക്കൻ ബിരിയാണി, മിനറൽ വാട്ടർ, മിൽക്ക് ഷേക്ക് എന്നിവയാണ് ഇന്ന് വിതരണം ചെയ്തത്.
ദൈവഹിതമായാൽ ആഴ്ചയിൽ രണ്ടു ദിവസം ഈ വിതരണം നടത്തുവാൻ ആഗ്രഹിക്കുന്നു, ഈ ഉദ്യമത്തിൽ ഭാഗവാക്കുകളായ ഏവരോടും നന്ദി അറിയിക്കുകയും തുടർന്നും ഈ സദുദ്യമത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർക്ക് അവസരമുണ്ടെന്നും ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ ശ്രദ്ധ കോർഡിനേറ്റർ പാസ്റ്റർ ജയ്മോൻ കെ ബാബു അറിയിച്ചു.