ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര വഡോദര യൂണിറ്റ് പ്രസിഡന്റ് ആയി പാസ്റ്റർ ആശിഷ് പി ജോസും
വൈസ് പ്രസിഡന്റുമാരായി ബ്രദർ ബെഞ്ചമിൻ മാത്യു (മീഡിയ ),
ബ്രദർ സന്തോഷ് ജോർജ് (പ്രൊജക്ടസ് ),സെക്രട്ടറിയായി
ബ്രദർ ജെസ്റ്റിൻ വർഗീസ്, ട്രഷറാറായി സിസ്റ്റർ ജോളി ജോയ് , ജോയിന്റ് സെക്രട്ടറിമാരായി
ബ്രദർ ലോഡ് വിൻ ജോർജ്
(മീഡിയ ),
ബ്രദർ ഗായോസ് കുട്ടപ്പൻ
(പ്രൊജക്ടസ് ), ശ്രദ്ധ കൺവീനറായി
ബ്രദർ ജോബിൻ ജോയ്, മീഡിയ കൺവീനറായി
ബ്രദർ സനേഷ് ജോർജ്, അപ്പർ റൂം കൺവീനറായി
സിസ്റ്റർ ബെറ്റി എബ്രഹാം, മെമ്പർമാരായി
സിസ്റ്റർ നിസ്സി ജോർജ്
ബ്രദർ സ്റ്റീഫൻ നരേന്ദ്ര എന്നിവരെയും തെരഞ്ഞെടുത്തു.
ജൂൺ 6 ന് സൂമിൽ നടന്ന ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെയും വഡോദര യൂണിറ്റിന്റെയും സംയുക്ത മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ടൈറ്റസ് ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം മുഖ്യ സന്ദേശം നൽകി. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി, വൈസ് പ്രസിഡന്റ് തങ്കച്ചൻ ജോൺ, ട്രഷറാർ പാസ്റ്റർ രാജേഷ് മത്തായി, ബ്രദർ ജോജി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.