ജൂലൈ 3: ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം

Kraisthava Ezhuthupura News

മുംബൈ: ജൂലൈ മൂന്നാം തീയതി ഇന്ത്യയിലെ ക്രൈസ്തവ സഭാവിഭാഗങ്ങൾ സംയുക്തമായി ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’( യേശു ഭക്തി ദിവസ്) എന്ന പേരിൽ
ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം എന്ന പേരില്‍ ആചരണം ഭാരതത്തിൽ നടത്തുന്നത്. ‘സെന്റ് തോമസ് ഡേ’ ആയ നാളെ ജൂലൈ 3 ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുവാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
തോമാശ്ലീഹ ഭാരതത്തില്‍ എത്തിയ ചരിത്രത്തെക്കുറിച്ചുമുള്ള അഭിപ്രായ ഭിന്നതകള്‍ മറികടക്കുവാന്‍ സെന്റ്‌ തോമസ്‌ ദിനത്തില്‍ തന്നെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുന്നത് വഴി കഴിയുമെന്നു ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഒരു സുപ്രധാന നടപടിയായി ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനാഘോഷം മാറുമെന്നും ഫാദർ ബാബു ജോസഫ് അഭിപ്രായപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.