ജനറേഷൻ ടു ജനറേഷൻ- ഐ.പി.സി.ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കൂൾ വെബിനാർ
പരിശുദ്ധാത്മാവിന്റെ നേതൃത്വത്തിലുള്ള ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനങ്ങളെയും പ്രായോഗിക അനുരൂപതയെയും കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്ന തരത്തിലുള്ള ഒരു വെബിനാർ ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ നിങ്ങൾക്കായി ഒരുക്കുന്നു. എല്ലാ യുവാക്കളും, യുവതികളും ഇതിൽ പങ്കെടുക്കുവാൻ ഉത്സാഹിക്കുക. ഒരുമാസത്തിൽ 1 പ്രാവശ്യമാണ് ഈ വെബിനാർ സംഘടിപ്പിക്കുന്നത്. എല്ലാ മാസത്തിന്റെയും ആദ്യ ശനിയാഴ്ച രാത്രി 7 മണി മുതൽ 9 മണി വരെ ആയിരിക്കും നടത്തുക. എല്ലാ യുവതി യുവാക്കളും ഈ വെബിനാറിൽ സംബന്ധിക്കുക! അനുഗ്രഹം പ്രാപിക്കുക!!! മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുടെ ആത്മീയ പരിഷ്ക്കരണം ഉറപ്പു വരുത്തുക, ശക്തിപ്പെടുത്തുക!!!
ഒന്നാം സെക്ഷൻ 2021 ജൂലൈ 3 ശനിയാഴ്ച 7PM ന് ആരംഭിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാനും വചനാധിഷ്ഠിത ക്രിസ്ത്യൻ ജീവിതത്തിൽ വളരുന്നതിനും, അറിയുന്നതിനും ഈ 4 പ്രതിമാസ വെബിനാറുകളിൽ ചേരുക!
മൂല്യങ്ങൾ മാറുന്ന ലോകത്ത് ക്രിസ്ത്യൻ അടിസ്ഥാന ഉപദേശങ്ങൾ എങ്ങനെ പാലിക്കാം എന്ന്
Br. മാത്യു വി.നൈനാൻ തന്റെ ക്ലാസ്സു കളിലൂടെ വ്യക്തമാക്കുന്നു.
ബാല്യകാലം മുതൽ കർത്താവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അനുഗ്രഹീത കർത്തൃദാസനും, ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റ്റും ആയ പാസ്റ്റർ കെ. ജോയി തന്റെ അനുഭവങ്ങളുടെയും, സാക്ഷ്യത്തിന്റെയും ചെപ്പുകൾ തുറക്കുന്നു…..
Br. പ്രിസൺ സണ്ണി ആരാധനക്ക് നേതൃത്വം നൽകും.
ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ഈ പ്രഥമ സംരംഭം പാസ്റ്റർ. കെ. ജോയി(സ്റ്റേറ്റ് രക്ഷാധികാരി)ഉൽഘാടനം ചെയ്യും.
865 3677 2348 എന്ന സൂം ഐഡി യിലും, 481133 എന്ന പാസ്സ്‌വേർഡ് ലും ഈ 4 വെബിനാറുകളും നടത്തപ്പെടുന്നതാണ്.
(സൺഡേ സ്കൂൾ അസോസിയേഷനു വേണ്ടി)
പബ്ലിക്കേഷൻ ബോർഡ്,ഐ.പി. സി. ഡൽഹി സ്റ്റേറ്റ്.


- Advertisement -

Comments are closed.