ഡിവൈൻ എൻകൗണ്ടർ 40 ദിന ഉപവാസ പ്രാർത്ഥനക്ക് ഇന്ന് സമാപനം

മൈസൂർ : എറ്റേണൽ ലൈഫ് ഐ പീ സി സഭാശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര മൈസൂർ യൂണിറ്റ് പ്രസിഡന്റും, ചാമരാജ് നഗർ ഏരിയാ പാസ്റ്ററും ആയ സാൽവിനോ തോമസിന്റെ നേതൃത്വത്തിൽ മെയ് 24 മുതൽ ജൂലൈ 2 വരെ നടന്നു വന്നിരുന്ന ഉപവാസ പ്രാർത്ഥനക്ക് ഇന്ന് സമാപനം, രാവിലെ 11.30 മുതൽ 1മണി വരെയും വൈകുന്നേരം 6 .30 മുതൽ 8 മണിവരെയും വിർച്വൽ പ്ലാറ്റ്ഫോമിൽ ആണ് മീറ്റിംഗ് നടന്നു വന്നിരുന്നത്, ജൂൺ 14 മുതൽ 19 വരെ ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററും മൈസുർ യൂണിറ്റുമായി സഹകരിച്ച് വിപുലമായ രീതിയിലാണ് മീറ്റിംഗ് നടന്നത് ആഗോള വ്യാപകമായുള്ള അഭിഷിക്തരായ പല ദൈവ ദാസന്മാർ സംഗീത ശുശ്രൂഷയും ദൈവവചന ശുശ്രൂഷയും നിർവഹിച്ചു.

നൂറിലധികം ദൈവമക്കൾ സംബന്ധിച്ച ഈ മീറ്റിംഗുകൾ അദ്യ ദിവസം മുതലേ അനുഗ്രഹീതമായി നടക്കുവാൻ ഇടയായി. ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികളെ ഓർത്തും, ആത്മീയ ഉണർവ് ലക്ഷ്യം ആക്കിയുള്ള പ്രാർത്ഥനാ സെഷനുകളും നടക്കുവാനിടയായി.സമാപന ദിവസം ആയ ഇന്ന് (02/07/2021) വൈകുന്നേരം 6.30 ന് സമാപന മീറ്റിംഗിൽ സിസ്റ്റർ പേർസിസ് ജോൺ ഡൽഹി,സംഗീത ശുശ്രൂഷയും ഐ പീ സി കർണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ വർഗീസ് ഫിലിപ്പ് വചന ശുശ്രൂഷയും നിർവഹിക്കും.

സൂം ഐ ഡി 7557411755.
പാസ് വേർഡ് 12345

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading