“ABIDE IN CHRIST 2021” ഏകദിന വെബിനാറിന് അനുഗ്രഹ സമാപ്തി

News: IPC Delhi State Publication Board

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ 2021 ജൂൺ 26 ന് നടത്തിയ ഏകദിന സെമിനാർ അനുഗ്രഹമായി പര്യവസാനിച്ചു.
‘ക്രിസ്തുവിൽ വസിക്കുക’ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ഡൽഹി സ്റ്റേറ്റ് പി.വൈ.പി.എ സെക്രട്ടറി ബ്രദർ. ജെയ്സൺ രാജു അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഡോക്ടർ ജെയിംസ് ജോർജ് (ഐസിപിഎഫ്)
യോഹന്നാൻ 15:4 ആസ്പദമാക്കി
‘ക്രിസ്തുവിൽ വസിക്കുക’ എന്ന വിഷയത്തെക്കുറിച്ച് മുഖ്യ സന്ദേശം നൽകി.
പാസ്റ്റർ ജോൺസൺ രാമചന്ദ്രൻ പരിഭാഷ നിർവഹിച്ചു. ബ്രദർ. ഷെൽഡൻ ബങ്കേര ആരാധനയ്ക്ക് നേതൃത്വം നൽകി. ദൈവ ജനത്തിന് ആത്മ പ്രചോദനം നൽകുന്നതും, ഹിതപരിശോധന നടത്തുന്നതും, പ്രത്യാശ വർധിപ്പിക്കുന്നതും, മുന്നറിയിപ്പ് നൽകുന്നതുമായ സന്ദേശമാണ് സെമിനാറിൽ മുഴങ്ങിയത്. സ്റ്റേറ്റ് എക്സിക്യൂട്ടീവ്കളായ പാസ്റ്റർ സാം ജോർജ്, പാസ്റ്റർ. കെ. വി. ജോസഫ്,ബ്രദർ. റെനി ഫിലിപ്പ് (പി.വൈ.പി.എ) എന്നിവർ പ്രാർത്ഥിച്ചു. പി.വൈ.പി.എ ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്. ഇവാ. ആൻസൺ എബ്രഹാം സ്വാഗതവും, സ്റ്റേറ്റ് ട്രഷറർ ബ്രദർ.വിനോദ് ജോർജ് നന്ദിയും പറഞ്ഞു. ഐപിസി ഡൽഹി സ്റ്റേറ്റ് സീനിയർ  ശുശ്രൂഷകനും രക്ഷാധികാരിയും ആയ പാസ്റ്റർ. കെ. ജോയിയുടെ പ്രാർത്ഥനയോടും, ആശിർവാദത്തോടും കൂടി മീറ്റിംഗ് അനുഗ്രഹമായി പര്യവസാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading