ത്രിദിന കേഫാ വി.ബി.എസ് സമാപിച്ചു

Kraisthava Ezhuthupura News

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എക്സൽ മീഡിയ ഈസ്റ്റ് ടീമുമായി ചേർന്ന് നടത്തപ്പെട്ട കേഫാ വി.ബി.എസിനു അനുഗ്രഹീത സമാപനം. മൂന്നു ദിവസങ്ങളിലായി നടന്ന വി.ബി.എസിൽ നിരവധി വിദ്യാർഥികൾ മീറ്റിംഗ് തുടങ്ങും മുൻപ് തന്നെ ആകാംഷയോടെ പങ്കെടുക്കുവാൻ ഉത്സാഹിതരായി. ഐഡിസിസി – പി സി മെമ്പർ പാസ്റ്റർ ബിജു മാത്യു പ്രാർത്ഥിച്ചു ആരംഭിച്ച ആദ്യ ദിനത്തിൽ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് പാസ്റ്റർ ഷിജു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ അനീഷ് ബാബു ഉദ്‌ഘാടന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജോൺസൻ പി തോമസ് സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകി .
രണ്ടാം ദിനം ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ബ്രദർ ഷിനു കെ ജോയ് അധ്യക്ഷത വഹിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട് പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിംഗിൽ നിരവധി വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ബ്രദർ ബൈജു സക്കറിയയുടെ പ്രാർത്ഥനയോടെ രണ്ടാം ദിനം അവസാനിച്ചു .
സമാപന ദിനം ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ സെക്രട്ടറി ബൈജു എബ്രഹാം അധ്യക്ഷത വഹിച്ച മീറ്റിംഗ് പാസ്റ്റർ പി എം ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി എബിൻ അലക്സ് ആശംസയും ഖത്തർ ചാപ്റ്റർ മീഡിയ വൈസ് പ്രസിഡ്ന്റ് ഷെറിൻ ബോസ് കൃതജ്ഞതയും അറിയിച്ചു. പാസ്റ്റർ എം ബി സോമന്റെ പ്രാർത്ഥനയോടെ വി.ബി.എസ് സമാപിച്ചു.2021 ജൂൺ 21 മുതൽ 23 വരെ വൈകിട്ട് ആറ് മണി മുതൽ എട്ടു മണി വരെ ആണ് വി.ബി.എസ് നടത്തപ്പെട്ടത് .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading