പി.സി.ഐ. നയിക്കുന്ന പ്രാർത്ഥനാസംഗമം

തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ കൗൺസിൽ നേതൃത്വം കൊടുക്കുന്ന പ്രാർത്ഥനാസംഗമത്തിനു വേദി ഒരുങ്ങുന്നു.
2021 ജൂൺ 29 (ചൊവ്വ) ന് വൈകിട്ട് 7 മുതൽ 9 മണിവരെ സൂം പ്ലാറ്റ് ഫോമിലൂടെ ആയിരിക്കും സമ്മേളനം.
കോവിഡ് മഹാമാരിക്ക് അറുതിയില്ലാതെ നമ്മുടെ രാജ്യവും ജനങ്ങളും ഭയത്തോടെ ആയിട്ട് ഏകദേശം പതിനഞ്ച് മാസത്തോളം ആകുന്നു. ഇപ്പോഴും അതിന് അറുതിയില്ലാതെ രാജ്യം ബുദ്ധിമുട്ടുന്നു. ഈ വേദനയുടെ സാഹചര്യത്തിൽ നമ്മുടെ രാജ്യം വിടുവിക്കപ്പെടുവാൻ വിദേശരാജ്യങ്ങളിൽ ഉൾപ്പടെയുള്ള ഇന്ത്യയിലെ എല്ലാ പെന്തക്കോസ്തു വിഭാഗത്തിലുള്ള വിശ്വാസികളുടെയും ദൈവദാസന്മാരുടെയും ഐക്യമായ ഒരു പ്രാർത്ഥന വേദി ആണ് ഈ പ്രാർത്ഥനാ സമ്മേളനം. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമാധാനത്തിനും ദേശങ്ങളുടെ സൗഖ്യത്തിനായും ഒന്നായ് ചേർന്ന് പ്രാർത്ഥിക്കുവാൻ ബഹുമാന്യരായ ദൈവദാസന്മാരെയും വിശ്വാസികളെയും ക്ഷണിക്കുന്നു. പി. സി. ഐ. നാഷണൽ പ്രസിഡണ്ട് എൻ. എം. രാജു സമ്മേളനം ഉൽഘാടനം ചെയ്യും. റവ: ഡോ. ജോൺ. കെ. മാത്യു മുഖ്യസന്ദേശം നൽകും. സുജിത്ത്. എം. സുനിൽ, അഷ്‌ലിൻ സുജിത് (നാരോ ഗേറ്റ്, ഐ. സി. പി. എഫ് ജയ്പൂർ ബാൻഡ്), ആരാധനയ്ക്ക് നേന്ത്രത്വം കൊടുക്കും.
ഇന്ത്യയിലെ സർവ്വ പെന്തക്കോസ്തു വിഭാഗങ്ങളുടെയും ഐക്യവേദിയായ പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുത്രികാ വിഭാഗങ്ങൾ പെന്തക്കോസ്‌തൽ കേരളാ സ്റ്റേറ്റ് കൗൺസിൽ, പെന്തക്കോസ്‌തൽ യൂത്ത് കൗൺസിൽ(PYC), പെന്തക്കോസ്‌തൽ വുമൺസ് കൗൺസിൽ(PWC), കൂടി ചേർന്നാണ് ഈ സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നത് എന്ന് നാഷണൽ പ്രസിഡന്റ് എൻ. എം. രാജു, ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ, പ്രയർ കൺവീനർ പാസ്റ്റർ എം. കെ. കരുണാകരൻ എന്നിവർ അറിയിച്ചു.
Meeting ID: 423 230 2608
Pass code:1234

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading