പാസ്റ്റർ: വി. പി . ജോസ് നിയമിതനായി

ഡാളാസ് : ഐപിസി ശാലേം (ഡാല്ലസിലെ ഗ്രാൻഡ് പ്രയറി) സഭയുടെ സീനിയർ ശുശ്രുഷകനായി വെച്ചൂച്ചിറ സ്വദേശിയും ഡ്യൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ഡയറക്ടറുമായ പാസ്റ്റർ: വി. പി . ജോസ് നിയമിതനായി.
സുവിശേഷ ദർശനത്താൽ ജോലി രാജി വച്ച് സുവിശേഷ വേലക്കായി സമർപ്പിച്ച പാസ്റ്റർ ജോസ് , ഹെബ്രോൻ ബൈബിൾ കോളജ് (കുമ്പനാട്) , ഈസ്റ്റേൺ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി (ഫിലഡെഫിയ ) , ന്യൂബർഗ് തിയോളജിക്കൽ സെമിനാരി (ഇന്ത്യാന),എന്നിവിടങ്ങളിൽ ദൈവ വചനം അഭ്യസിച്ചു. തീയോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രി നേടിയിട്ടുണ്ട്.
ഐപിസി കറിക്കാട്ടൂർ (മണിമല) , ഐ പി സി  ഫിലാഡൽഫിയ (പെൻസിൽവേനിയ) ,ഐ പി സി ഒർലാൻഡോ (ഫ്ലോറിഡ) , ഐ പി സി ബെഥേൽ (ചിക്കാഗോ ) ,ഐ പി സി അറ്റ്ലാന്റ ( ജോർജിയ) എന്നിവിടെങ്ങളായി കഴിഞ്ഞ മുപ്പതിൽ പരം വർഷങ്ങളായി സഭാശ്രുശൂഷയിലാണ്. ഐ പി സി ഫാമിലി കോൺഫറൻസ് കൺവീനർ, ഐ പി സി ജനറൽ കൗൺസിൽ അംഗം, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: മോളി, മക്കൾ :  പ്രെസില്ല ഫിലിപ്പ് , പ്രിറ്റി മാത്യു

-ADVERTISEMENT-

You might also like
Comments
Loading...