‘സ്നേഹത്തിന്റെ കൂടൊരുക്കാൻ’ കേരള സ്റ്റേറ്റ് പി.വൈ.പി.എ

കുമ്പനാട് : ജീവിതം കർത്താവിനു വേണ്ടി ഉഴിഞ്ഞു വെച്ച വീടില്ലാത്ത ദൈവദാസന്മാർക്ക് തലചായ്ക്കാൻ ഇടം ഒരുക്കാൻ ‘സ്നേഹത്തിന്റെ കൂടൊരുക്കാൻ’ പദ്ധതിയുമായി സംസ്ഥാന പി വൈ പി എ.

സംസ്ഥാന പി വൈ പി എയുടെ പ്രവർത്തനം ശ്രദ്ധിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്‌തി ഇതിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിൽ രണ്ട് ദൈവദാസന്മാർക്കായി എട്ടു സെന്റ് വസ്തു സംസ്ഥാന പി വൈ പി എയ്ക്ക് ദാനമായി നൽകാമെന്ന് വാഗ്ദാനം ചെയ്തു.

ഈ സ്വപ്നപദ്ധതിയുടെ ഭാഗമായി കർത്തൃ വേലയിൽ അധ്വാനിക്കുകയും അതെ സമയം ഭവനം ഇല്ലാതിരിക്കുകയും ചെയ്യുന്ന ദൈവദാസന്മാർക്ക് സംസ്ഥാന പി വൈ പി എയ്ക്ക് അപേക്ഷ നൽകാം. ഒപ്പം ഈ വലിയ ദൗത്യത്തിൽ ഒരുമിച്ച് കൈകോർക്കാം.

ഇത്‌ സംബന്ധമായ മാർഗ്ഗനിർദേശങ്ങൾ പിന്നീട് അറിയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.