മഹനീയ സേവനത്തിന്റെ ഇരുപത്തി അഞ്ചാം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: മഹനീയ സേവനത്തിന്റെ ഇരുപത്തി അഞ്ചാം ദിവസവും കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും നിരത്തിൽ. പുതുപ്പള്ളി, പാമ്പാടി മണർകാട്, ചിങ്ങവനം, കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വഴിയോര വ്യാപാരികൾ, ടാക്സി, ലോറി തൊഴിലാളികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, യാചകർ, ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്നും കൂടാതെ വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക്, സാനിറ്റയ്സർ എന്നിവയും വിതരണം ചെയ്തു.

News Middle Advt Banner

എല്ലാ ദിവസത്തെയും പോലെ നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്തേവാസികൾ ഉൾപ്പടെയുള്ളവർക്കു ഭക്ഷണ പൊതികളും, കോട്ടയം ജില്ലാ ആശുപത്രിയിൽ കൊറോണ വാർഡിൽ പൊതി ചോറും നൽകി. പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന BE THE LIGHT എന്ന വാട്സ് ആപ്പ് കൂട്ടായ്മ കോട്ടയം യൂണിറ്റ് എഴുത്തുപുരയുമായി ചേർന്നാണ് പൊതിച്ചോർ നൽകി വരുന്നത്. BE THE LIGHT പ്രവർത്തകരായ മനോജ്‌, പാസ്റ്റർമാരായ ബിബിൻ, ജോർജ് ബെഞ്ചമിൻ, സുവിശേഷകരയ രഞ്ജിത്, രാജീസ് എന്നിവരും, കോട്ടയം യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, വോളന്റിയർമാരായ ബ്രദർ സജിത്ത്, പ്രകാശ്, നിതിൻ ബാബു, ബ്ലെസ്സൻ ജോണി, ജൈമോൻ മുകേഷ് എന്നിവരും ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading