ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം ആറാം ദിവസം

കോട്ടയം: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ആറാം ദിവസത്തിലേക്ക് കടന്നു.. കോവിഡ് കാലഘട്ടത്തിൽ ആവശ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ, ലോറികൾ, ആംബുലൻസുകൾ, ടാക്സി ഡ്രൈവർമാർ എന്നിവർക്ക് ആറാം ദിനത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു. എം സി റോഡിൽ കുറുവിലങ്ങാട് ടൗണിൽ എത്തിയാണ് സിഎ അംഗങ്ങൾ പൊതിച്ചോറുകൾ വിതരണം ചെയ്തത്. ഉഴവൂർ എ ജി സഭാ ശുശ്രുഷുകൻ പാസ്റ്റർ. ബിനോയ് ചാക്കോ, കുറവിലങ്ങാട് സെക്ഷൻ സി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading