സഹായഹസ്തമായി പതിനാറാം ദിനവും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

റിപ്പോർട്ട്. രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: കരുതലുമായി ക്രൈസ്‌തവ എഴുത്തുപുര കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും വീണ്ടും.ചങ്ങനാശ്ശേരി, ചിങ്ങവനം ,മണർകാട്, കഞ്ഞിക്കുഴി,കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ,യാചകർ,ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. എല്ലാ ദിവസവും പോലെ ഭക്ഷണ പൊതികൾ വിതരണം ചെയ്തു.നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്തേവാസികൾക്ക് എന്നും പതിവ് പോലെ ഭക്ഷണം നൽകി.ഇന്ന് എല്ലാവർക്കും സാനിറ്റയ്സർ വിതരണവും ഉണ്ടായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയിൽ കൊറോണ വാർഡിൽ പൊതി ചോറ് നൽകാൻ തുടങ്ങിയത് ക്രൈസ്തവ എഴുത്തുപുരയുടെ പുതിയ കാൽവെയ്പ് ആണ് . പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന BE THE LIGHT എന്ന വാട്സ് ആപ്പ് കൂട്ടായ്മ കോട്ടയം ജില്ലാ എഴുത്തുപുരയുമായി ചേർന്ന് ഇന്നും പൊതിച്ചോർ നൽകി . BE THE LIGHT പ്രവർത്തകരായ മനോജ്‌, പാസ്റ്റർമാരായ ബിബിൻ, ജോർജ് ബെഞ്ചമിൻ, സുവിശേഷകരയ രഞ്ജിത്, രാജീസ് എന്നിവരുംകെ ഇ കോട്ടയം യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, ജോയിന്റ് സെക്രട്ടറിമാരായ ബിജേഷ് തോമസ് , ഗായകൻ ലാലു പാമ്പാടി വോളന്റിയർമാരായ ബ്രദർ നിതിൻ ബാബു,ബ്ലെസ്സൻ ജോണി, എന്നിവർ പ്രവർത്തനത്തിനു നേതൃത്വം നൽകി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading