സമാധാനം അനുധാവനം ചെയ്യുക: പാസ്റ്റർ ഷിബു തോമസ്

കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ് നടത്തുന്ന വെർച്വൽ റിവൈവൽ കൺവൻഷൻ്റെ രണ്ടാം ദിവസത്തെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മസ്ക്കറ്റ്: സമാധാനം അന്വേഷിച്ചു പിന്തുടരുവാൻ പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) ആഹ്വാനം ചെയ്തു. കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ് നടത്തുന്ന വെർച്വൽ റിവൈവൽ കൺവൻഷൻ്റെ രണ്ടാം ദിവസത്തെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ സമാധാനത്തിൻ്റെ ഉറവിടം, ഉറപ്പ്, ഉദ്ദേശ്യം എന്നിവയെ അപഗ്രഥിച്ചു അനുഗ്രഹീതമായ സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്.

ഡോ. സാബു പോൾ അദ്ധ്യക്ഷനായിരുന്നു. ബ്ര. ജോസഫ് പി. വർഗ്ഗീസ്, ഇവാ. ബെനോയ് തോമസ് (സി.എഫ്.എ മസ്ക്കറ്റ്) എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ ലോർഡ്സൺ ആൻ്റണി ഗാനശുശ്രൂഷ നയിച്ചു.

കൺവൻഷൻ്റെ മൂന്നാം ദിവസം പാസ്റ്റർ ബാബു ചെറിയാൻ (പിറവം) പ്രസംഗിക്കും. ഡോ. ബ്ലസ്സൻ മേമന ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading