കാലികം: മുന്നറിയിപ്പ് !! ആട്ടിന്‍തോല്‍ അണിഞ്ഞ ചെന്നായ്ക്കൾ വീണ്ടും പുറത്തിറങ്ങി, സൂക്ഷിക്കുക! | ജോണ്‍ തോമസ്‌, കുവൈറ്റ്‌

കുറച്ചു നാളായി ഈ ജാതി വിഷ വിത്തുകൾ പത്തി മടക്കി മാളത്തിലായിരുന്നു. എന്നാൽ ഇതാ വീണ്ടും പുറത്തിറങ്ങി തുടങ്ങി, ആരാണെന്നല്ലേ?
പറയാം, ഇവരെ നിങ്ങൾക്കു പരിചയം ഉണ്ട്. പലപ്പോഴും നിങ്ങളെ ഇവർ സ്വാധീനിച്ചിട്ടുമുണ്ട്. എന്തിനേറെ പറയണം, ഇവരുടെ ‘വലിയ തന്ത’ നമ്മുടെ കർത്താവിനോടു വചനം പോലും പറഞ്ഞു പരീക്ഷിക്കാൻ നോക്കിയിട്ടുമുണ്ട്.
ഇപ്പോള്‍, കർത്താവിന്‍റെ അടുത്ത് ചെന്നത് ആരാണെന്ന് മനസ്സിലായി കാണുമല്ലോ.

post watermark60x60

എന്നാൽ, നമ്മളെ സ്വാധീനിച്ച ആ വിഷ വിത്തുകൾ ആരാണെന്നല്ലേ?
, ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ! ഇവരെ എങ്ങനെ തിരിച്ചറിയാം?
ഇവരുടെ ആട്ടിൻ തൊലിന്റെ ടാഗ് നോക്കിയാൽ അറിയാം. അപ്പോള്‍ ഇനി ‘ ടാഗ് ‘ എന്താണെന്നല്ലേ?
പറയാം…,

ഫയർ, മിറക്കിൾ, വിടുതൽ, കെട്ടു പൊട്ടിക്കൽ, ഗ്രേസ്, കേഴ്സ് ബ്രേക്കിംഗ്, എക്സ്പ്ലോഷൻ, ഫിനാൻഷ്യൽ ബ്രേക്ക്ത്രൂ, ബ്ലെസ് 2021 എന്നിങ്ങനെ തുടങ്ങി…
ഇംഗ്ലീഷ് അക്ഷരമാലകൾ കോർത്തിണക്കി വിസ്പോടകമായ വേറെയും വിചിത്ര റ്റാഗുകൾ ഉണ്ട്.
കുറെ Prophet മാർ… (അവരെ അങ്ങനെ വിളിക്കാവു, അല്ലെങ്കില്‍ വിളി കേള്‍ക്കില്ല).
ഇത്തരക്കാരുടെ പുറകെ പോയി ഇവർകൊക്കെ കാശും കൊടുത്തും, വിശാല വേദിയും ഒരുക്കി, അത്ഭുതം കാണാൻ കാത്തിരിക്കുന്ന
പരമ വിഡ്ഢികളെ… ഇനിയെങ്കിലും ഇവരെ ഒക്കെ തിരിച്ചു അറിയുക. ഹെ! മനുഷ്യ, ഓര്‍മ്മയുണ്ടോ ഈ വചനം?

Download Our Android App | iOS App

“പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ
ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ” (1യോഹന്നാൻ 4 :1),

ഇതും നിങ്ങൾ മറക്കരുത്… “എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും
ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു
തന്നേ ശീഘ്രനാശം വരുത്തും.അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു;
അവരുടെ നാശം ഉറങ്ങുന്നതുമില്ല” (2പത്രൊസ് 2 1 :3).

ഇനി ഒരു സാക്ഷ്യം ഞാന്‍ പങ്കുവെക്കാം. ഇത് വെറും വാക്കുകൾ അല്ല ഒരു സാക്ഷ്യമാണ്. ഒരിക്കൽ ഒരു ഇന്റർവ്യൂ ( സാക്ഷ്യം എന്ന വീഡിയോ ഇന്റർവ്യൂ ) നടക്കവേ,
കേരളത്തിലും വിദേശത്തിലും ഒരുപോലെ പ്രശസ്തിയാര്‍ജ്ജിച്ച ഒരു പ്രവാചകൻ പച്ചയായി വിളിച്ചു പറഞ്ഞു
“ഞാൻ ഇത്ര നാളും ഒരു കള്ള പ്രവാചകനായിരുന്നു, ഞാൻ പ്രവചിച്ചത് നിവർത്തിയായെങ്കിൽ അത് ആ ആളുകളോടുള്ള ദൈവത്തിന്റെ നീതി മാത്രം.
കാരണം അൽപ്പം പോലും പ്രാർത്ഥനാ ജീവിതം ഇല്ലാതിരുന്ന ഞാൻ കപടമായ അതൊക്കെ പ്രസ്താവിച്ചു, നിങ്ങൾ എന്നോട് ക്ഷമിക്കണം…”
കൈ കൂപ്പി കേൾവിക്കാരോട് ക്ഷമ പറഞ്ഞ അദ്ദേഹം കൂട്ടി ചേർത്തു “മുൻപ് എനിക്ക് ദൈവരാജ്യത്തിന്‍റെ വെളിപ്പാട് ഉള്ളിൽ ഇല്ലായിരുന്നു
എന്നാൽ ഇന്ന് ഞാൻ അത് തിരിച്ചറിയുന്നു. ആ നല്ല അംശം തിരഞ്ഞെടുത്തു”.
ഈ പറഞ്ഞത് മറ്റാരുമല്ല ക്രൈസ്തവ കൈരളിക്കു വളരെ സുപരിചിതനായ കർത്താവിൽ പ്രശസ്തനായ ആശാരി ഉപദേശി എന്ന് അറിയപ്പെടുന്ന
പാസ്റ്റർ പി. വി ആശാരിയുടെ മകൻ പാസ്റ്റർ രാജൻ വിക്ടർ ആണ്.

പ്രിയരേ, ഈ തിരിച്ചറിവ് നമുക്കും ഉണ്ടാകട്ടെ. നമ്മൾ ഈ കൂട്ടരില്‍ ഒരാള്‍ എങ്കിൽ ഇന്ന് തന്നെ നമ്മെ തിരുത്താം. കാലം തികഞ്ഞു കാന്തൻ വരാറായി നല്ല അംശം തിരഞ്ഞെടുത്തു വല്ല വിധേനയും ഈ ഓട്ടം തികയ്ക്കാം.
അതിനായി സർവശക്തൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

– ജോണ്‍ തോമസ്‌, കുവൈറ്റ്‌.

-ADVERTISEMENT-

-ADVERTISEMENT-

You might also like