അഭിലാഷ് ഉമ്മൻ തോമസ് (40) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്‌ സിറ്റി : ചെങ്ങന്നൂർ മുളക്കുഴ സ്വദേശി അഭിലാഷ് ഉമ്മൻ തോമസ് ഏപ്രിൽ 11 ഞായറാഴ്ച്ച വൈകിട്ട് 6.30 മണിക്ക് കുവൈറ്റിൽ വച്ച് നിര്യാതനായി. കോവിഡ് ബാധിച്ച് ചില ദിവസങ്ങളായി അമീരീ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെ കടുത്ത വയറ് വേദനയെ തുടർന്ന് അടിയന്തിരമായി സി റ്റി സ്കാൻ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടായി മരണമടയുകയായിരുന്നു.

എം ടെക് ബിരുദധാരി ആയിരുന്ന ശ്രീ അഭിലാഷ് കുവൈറ്റിൽ നെറ്റ്‌വർക്കിംഗ് എഞ്ചിനീറായി ജോലി ചെയ്തു വരുകയായിരുന്നു. കുവൈറ്റ്‌ ഇംഗ്ലീഷ് ലാംഗ്വേജ് കോൺഗ്രിഗേഷൻ (ഇ. എൽ. സി) ചർച്ച് സഭാംഗവും നാട്ടിൽ മുളക്കുഴ സെന്റ് തോമസ് മാർത്തോമ ചർച്ച് അംഗവുമായിരുന്നു.

സംസ്കാരം ഏപ്രിൽ 12 തിങ്കളാഴ്ച്ച കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സുലൈബിഖാത്ത് സെമിത്തേരിയിൽ ഉച്ചക്ക് 1.30 മണിക്ക് നടത്തും.

ഭാര്യ : ബിന്ദു കോര (ദീപ്തി). മക്കൾ : ഡാനിയേൽ, ഡേവിഡ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading