10ാമത് ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തകോസ്റ്റൽ കോൺഫറൻസ് 2021 മാർച്ച് 26 മുതൽ

10ാംമത് ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തകോസ്റ്റൽ കോൺഫറൻസ് 2021 മാർച്ച് 26, 27, 28 തീയതികളിൽ സൂമിലൂടെ ഓൺലൈനായി നടത്തപ്പെടും. മാർച്ച് 26ാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 6:30 ന് ഓസ്ട്രേലിയൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസ് ഞായറാഴ്ച്ച സംയുക്ത ആരാധനയോടെ കൂടി അവസാനിക്കും. സുപ്രസിദ്ധ പ്രാസംഗികരായ പാസ്റ്റർ വി. ടി എബ്രഹാം (SIAG സൂപ്രണ്ട്) പാസ്റ്റർ കെ. ജെ മാത്യു ( SIAG ജനറൽ സെക്രട്ടറി) പാസ്റ്റർ വർഗ്ഗീസ് മത്തായി (ആയൂർ ഐ. പി. സി ഡിസ്ട്രിക്റ്റ് പാസ്റ്റർ) എന്നീ ദൈവദാസൻമാർ മുഖ്യ പ്രാസംഗികരായിരിക്കും. പൊതുയോഗങ്ങൾ കൂടാതെ യുവജന സമ്മേളനം, സഹോദരി സമാജം എന്നിവയും വിവിധ സെക്ഷനുകളായി നടക്കും. അടൂർ സ്പിരിച്വൽ വേവ്സും ഐ. പി. സി ഓസ്ട്രേലിയൻ റീജിയൺ ക്വയറും ആരാധനയ്ക്കു നേതൃത്വം നൽകുന്നതാണ്. പാസ്റ്റർ തോമസ് ജോർജ്, പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി, പാസ്റ്റർ പ്രകാശ് ജേക്കബ്, പാസ്റ്റർ സജിമോൻ സ്കറിയ, പാസ്റ്റർ ഏലിയാസ് ജോൺ എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും. ഈ മീറ്റിംഗിൽ സംബന്ധിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു.

സൂം മീറ്റിംഗ് ഐഡി: 7337337777
പാസ്‌കോഡ്: 54321

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading