പുനലൂർ: പാസ്റ്റർ തോമസ് പാപ്പച്ചന്റെ ഭാര്യ, വാവോട്, കാക്കനാട് കുടുംബാംഗവുമായ ജിബി തോമസ് (36) നിത്യതയിൽ ചേർക്കപ്പെട്ടു. സൗദിയിൽ നേഴ്സ് ആയിരുന്ന ജിബി ലുക്കിമിയ രോഗത്താൽ ചില ദിവസങ്ങളായി സൗഖ്യമില്ലാതെയായിരുന്നു. പി.എം.ജി പത്തനംതിട്ട സഭ ഡിസ്ട്രിക്ട് പാസ്റ്റർ കെ.ജെ ജോസഫിന്റെയും, ലില്ലി ജോസഫിന്റെയും മകളാണ് ജിബി. റെജി ജോസഫ്, ജീന ജോസഫ് എന്നിവർ സഹോദരങ്ങൾ ആണ്. മക്കൾ :ഗിഫ്റ്റി, അനുഗ്രഹ
Download Our Android App | iOS App
സംസ്കാര ശുശ്രുഷ (23/02/21) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വട്ടമൺ ഐ. പി. സി എബെനേസർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വട്ടമണ്ണിൽ, ഇരവേലിൽ ഭവനത്തിൽ വച്ചു ആരംഭിക്കുകയും തുടർന്ന് ഉച്ചക്ക് 12:30 ന് കുടുംബകല്ലറയിൽ വച്ചു ശുശ്രുഷകൾ അവസാനിക്കുകയും ചെയ്യുന്നതാണ്.