സമ്മാനങ്ങൾ വാരിക്കൂട്ടി ജെറൂസ ഷിബു

ആലപ്പുഴ: ലോക് ഡൗണിൽ സമ്മാനങ്ങൾ വാരി കൂട്ടി ജെറൂസ ഷിബു. ചേപ്പാട് കണ്ണങ്കര ബിജു ഭവനിൽ സുവിശേഷകൻ ഷിബു ബി. ഐസക് – സോണി ദമ്പതികളുടെ മകളാണു ജെറൂസ.
തൃശ്ശൂർ ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ മത്സരങ്ങളിൽ
നാല് ഫസ്റ്റും (പ്രസംഗം, കഥാരചന, കഥ കദനം, ചിത്രരചന)
രണ്ട് സെക്കൻഡും (കവിതാരചന, മോണോആക്ട്) കരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി മുന്നിലെത്തിയത്.
ചേലക്കര ജി.എൽ.പി.എസ് രണ്ടാം ക്ലാസിലെ വിദ്യാർഥിനിയാണ്. സോഷ്യൽ മീഡിയകളിൽ ജെറൂസയുടെ കഥകളും പ്രസംഗങ്ങളും വളരെ ശ്രദ്ദേയമാണ്. പിതാവ് ഷിബു ഐസക് കുടുംബമായി ചേലക്കരയിൽ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.