റ്റി.പി.എം തൃശ്ശൂർ സെന്റർ കൺവൻഷൻ നാളെ മുതൽ
തൃശ്ശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ വാർഷിക സെന്റർ കൺവൻഷൻ നാളെ ഫെബ്രുവരി 4 വ്യാഴാഴ്ച മുതൽ 7 ഞായറാഴ്ച വരെ തൃശ്ശൂർ വിലങ്ങന്നൂരിലെ സെന്റർ സഭാഹാളിൽ നടക്കും.
സുവിശേഷ പ്രസംഗം, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിംഗ് എന്നിവയും ഞായറാഴ്ച നടക്കുന്ന വിശുദ്ധ സഭായോഗത്തോടും കൺവൻഷൻ സമാപിക്കും. സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത ആളുകൾക്കാണ് പ്രവേശനം.


- Advertisement -

Comments are closed.