റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ സമാപിച്ചു

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി. ജനുവരി 21 മുതൽ 24 വരെ പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റി.പി.എം തിരുവല്ല സെന്റർ ആരാധനാലയത്തിൽ ആയിരുന്നു യോഗങ്ങൾ നടന്നത്.
സുവിശേഷ പ്രസംഗം, വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, വിശുദ്ധ സഭായോഗം എന്നി യോഗങ്ങളിൽ സീനിയർ പാസ്റ്റർന്മാർ പ്രസംഗിച്ചു. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സർക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് കൺവൻഷൻ ക്രമീകരിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading