റ്റി.പി.എം കോഴിക്കോട് അസി. സെന്റർ പാസ്റ്റർ പി.വൈ ശാമുവേൽകുട്ടി (സാംകുട്ടി – 51) നിത്യതയിൽ

സംസ്കാരം ജനുവരി 19 ഇന്ന് ഉച്ചയ്ക്ക് 1 ന്

കോഴിക്കോട്: ദി പെന്തെക്കൊസ്ത്
മിഷൻ കോഴിക്കോട് അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി.വൈ ശാമുവേൽകുട്ടി (സാംകുട്ടി – 51) നിത്യതയിൽ. സംസ്കാരം ജനുവരി 19 ഇന്ന് ഉച്ചയ്ക്ക് 1 ന് റ്റി.പി.എം കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം
വെസ്റ്റ്ഹിൽ സഭാ സെമിത്തേരിയിൽ.
തിരുവല്ല, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ മൂന്ന് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്തു.
സഭയുടെ കൺവൻഷൻ പ്രസംഗകനും ഗാനരചയിതാവും കൺവൻഷൻ ഗായകനും ആയിരുന്നു. തിരുവല്ല വെൺമണി പാലമൂട്ടിൽ പുത്തൻപുരയിൽ പരേതനായ
യോഹന്നാന്റെ മകനാണ്. സഹോദരി മദർ വത്സമ്മ റ്റി.പി.എം ഭരണിക്കാവ് സഭയിൽ ശുശ്രൂഷ ചെയ്യുന്നു.

 

-ADVERTISEMENT-

You might also like
Comments
Loading...