73-മത് സംസ്ഥാന പി.വൈ.പി.എ ക്യാമ്പിന്റെ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു

കുമ്പനാട് : കേരള സ്റ്റേറ്റ് പി.വൈ.പി. എയുടെ 73-മത് ജനറൽ ക്യാമ്പ് 2020 ഡിസംബർ 22-24 വരെ വെർച്വൽ പ്ലാറ്റഫോമിൽ നടത്തപെടുന്നു.

സംസ്ഥാന പി വൈ പി എയുടെ ഔദ്യോദിക ഫെയ്സ്ബുക്ക്‌ പേജിലും, പ്രമുഖ ക്രിസ്തീയ മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ഡിസംബർ 22 വൈകിട്ട് 4:00 ന് ഉത്ഘാടനം ചെയ്യപ്പെടുന്ന ജനറൽ ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ വചനശുശ്രൂക്ഷ നിർവഹിക്കുകയും, സംഗീത ശുശ്രൂക്ഷയും ഉണ്ടായിരിക്കും.

എല്ലാ ദിവസവും വൈകിട്ട് 04:00 മുതൽ 06:00 വരെ കിഡ്സ്‌ സെഷൻ രാത്രി 07:00 മുതൽ 09:00 വരെ തുടർന്നുള്ള സെഷൻ നടത്തപ്പെടും.

ക്യാമ്പിനെപറ്റിയുള്ള വിശദമായി വിവരങ്ങൾ പിന്നാലെ അറിയിക്കും. ലോക്കൽ, സെന്റർ, മേഖല തലങ്ങളിലുള്ള എല്ലാ പി വൈ പി എ പ്രവർത്തകരും, സഹോദരങ്ങളും, കുഞ്ഞുങ്ങളും പങ്ക് ചേരുവാൻ അഭ്യർത്ഥിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്, ഇതോടൊപ്പമുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Click here for Online Camp Registration

https://forms.gle/keDu6inLpTnDVoep8

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.