ഐ.പി.സി കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം.17 ഇന്ന് മുതൽ

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കൺവൻഷൻ ഇന്ന് ഡിസംബർ 17 മുതൽ 20 വരെ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ വിവിധ ദൃശ്യ മാധ്യമങ്ങളിലൂടെ വീക്ഷിക്കാം.

ഡിസംബർ 17 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷിബു നെടുവേലിൽ അദ്ധ്യക്ഷനായിരിക്കും.

പാസ്റ്റർമാരായ ബാബു ചെറിയാൻ, സാബു വർഗീസ് (യുഎസ്), സാം ജോർജ്, ജോൺ കെ മാത്യു, ഷിബു തോമസ് (യുഎസ്), രാജു മേത്ര, കെ.സി.ജോൺ എന്നിവർ രാത്രിയിലെ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

സിസം. 20ന് ഞായറാഴ്ച നടക്കുന്ന സഭാ യോഗത്തിൽ പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ്, രാജു പൂവക്കാല, കെ.സി.തോമസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എം.കെ കുര്യൻ അദ്ധ്യക്ഷനായിരിക്കും.
വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ ഷിബു നെടുവേലിൽ, ബിജോയ് കുര്യാക്കോസ്, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, എം.ഐ കുര്യൻ, സി.സി ഏബ്രഹാം എന്നിവർ അദ്ധ്യക്ഷത വഹിക്കും.

ഡോ. ബ്ലസൻ മേമന, ലോഡ്സൺ ആൻ്റണി, കൊച്ചുമോൻ എന്നിവർ നേതൃത്വം നല്കുന്ന കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ (ജനറൽ കൺവീനർ), ജോൺസൺ മാത്യു കോട്ടയം, സജി മത്തായി കാതേട്ട് (ജനറൽ ജോയിൻ്റ് കൺവീനേഴ്സ് ), അജി കല്ലുങ്കൽ (മ്യൂസിക് കൺവീനർ), ഫിന്നി പി. മാത്യു, വെസ്ലി ഏബഹാം (ഇവൻ്റ് കൺവീനേഴ്സ് ) പാസ്റ്റർ അലക്സ് പാപ്പച്ചൻ (ലോജിസ്റ്റിക് കൺവീനർ), പി.എം ഫിലിപ്പ്, കുഞ്ഞച്ചൻ വാളകം, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, ബോബി തോമസ് (ഫിനാൻസ് കൺവീനേഴ്സ് ) എന്നിവർ കൺവൻഷൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading