ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ബഹറിൻ ഓൺലൈൻ കൺവെൻഷൻ നാളെ മുതൽ

 

ബഹറിൻ :ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ കൺവെൻഷൻ ഡിസംബർ 16, 17 തീയതികളിൽ നടക്കും. പാസ്റ്റർ പി സി ചെറിയാൻ, പാസ്റ്റർ ബി മോനച്ചൻ എന്നിവരാണ് മുഖ്യപ്രസംഗകർ. വൈകുന്നേരം അഞ്ചുമണിക്ക് യോഗം (ഇന്ത്യൻ സമയം 7:30 ന് ) ആരംഭിക്കും. സയൺ സിംഗേഴ്സ്, വെണ്ണിക്കുളം സംഗീതശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ്, ബ്രദർ റെജി ചാക്കോ എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.
ക്രൈസ്തവ എഴുത്തുപുര യുടെ ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.