ഇവൻജലിക്കൽ സൗത്ത് കേരള കൺവൻഷൻ

കൊട്ടാരക്കര: സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൗത്ത് കേരള ഡയോസിസൻ കൺവൻഷൻ ഇന്നും നാളെയും ഓൺലൈനിൽ നടക്കും. ഇന്നു വൈകിട്ട് 6.30 നു പ്രിസൈഡിങ് ബിഷപ് ഡോ. തോമസ് ഏബഹാം ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. സി.എൻ.ഐ ഒഡീഷ ഫൂൽവാനി ഡയോസിസൻ ഡയറക്ടർ റവ. ഡോ. ഡി.ജെ. അജിത്കുമാർ ധ്യാനപ്രസംഗം നടത്തും.

നാളെ വൈകിട്ട് 6.30നു യോഗത്തിൽ വികാരി ജനറൽ റവ. സി.കെ. ജേക്കബ് അധ്യക്ഷത വഹിക്കും. റവ. ഡോ. ഡി.ജെ. അജിത്കുമാർ ധ്യാന പ്രസംഗം നടത്തും, റവ. ബിൻസൺ തോമസ് ഗാനശുശ്രൂഷയ്ക്കു നേത്യത്വം നൽകും. വാളകം പാലസ് മൗണ്ടിൽ ഡയോസിസൻ ആസ്ഥാനത്തു പണികഴിപ്പിച്ച മിഷൻ ഹൗസിന്റെ സമർപ്പണ ശുശ്രൂഷയും ഉദ്ഘാടനവും ഇന്ന് 2.30 നു നടക്കുമെന്നു സെക്രട്ടറി റവ. അച്ചൻകുഞ്ഞ് ജോർജ്, ജനറൽ കൺവിനർ ജി.സാമുവേൽകുട്ടി, കൺവീനർമാരായ കെ.പി. ഫിലിപ്പ്, സുബീഷ് ജോർജ് എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading