മലയാളി ക്രിസ്ത്യൻ അസംബ്ലി യൂത്ത് റിട്രീറ്റ് നവംബർ 28 ശനിയാഴ്ച

മലയാളി ക്രിസ്ത്യൻ അസംബ്ലിയുടെ (എം.സി‌.എ ഹാമിൽട്ടൺ) ആഭിമുഖ്യത്തിൽ 14 നും 35 നും ഇടയിൽ പ്രായമുള്ള  യുവജനങ്ങൾക്കായി നവംബർ 28 ശനിയാഴ്ച ഇന്ററാക്ടീവ് വെർച്വൽ റിട്രീറ്റ് നടത്തപ്പെടുന്നു.

post watermark60x60

കാനഡയിൽ COVID-19 ലോക്ക്ഡൗണുകൾ തുടരുമ്പോൾ, യുവതലമുറയ്ക്ക് അർത്ഥവത്തായ ആത്മീയ ഉപദേശം നൽകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് വ്യത്യസ്ഥ സമയങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടുന്ന സെഷനുകളിൽ ചണ്ഡിഗഡിലെ സിറ്റിലൈറ്റ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ചാൾസ് ചാണ്ടിയും, പത്നി ഷീബ ചാൾസും മുഖ്യാതിഥികളായി പങ്കെടുക്കും.

Download Our Android App | iOS App

യുവാക്കൾക്കും കുടുംബാംങ്ങൾക്കും വേണ്ടി പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഈ മീറ്റിംഗ് യേശുക്രിസ്തുവിനോടുള്ള സ്നേഹത്തിൽ വളരുവാൻ യുവാക്കളെ സഹായിക്കുന്ന ഒരു അനുഭവമായിരിക്കും നൽകുകയെന്ന് സംഘാടകർ അറിയിക്കുന്നു.

രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ സൂമിലൂടെ നടത്തപ്പെടുന്ന ഈ മീറ്റിംഗിന്റെ രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, ബ്രദർ.ജെറി ശങ്കൂരിക്കലിനെ (289-933-8030) ബന്ധപ്പെടാവുന്നതാണ്.

താഴെപ്പറയുന്നസമയങ്ങളിലാണ് വിവിധ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്:
10AM EST – ഇംഗ്ലീഷ് സെഷൻ (പ്രായം 14-21)
11AM EST – മലയാളം സെഷൻ (പ്രായം 22-29)
12PM EST – ഇംഗ്ലീഷ് / മലയാളം സെഷൻ (പ്രായം 30+).

ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതിന്, സന്ദർശിക്കുക: https://zoom.us/j/960042938

Malayalee Christian Assembly (MCA Hamilton) is prayerfully planning and preparing an Interactive Virtual Retreat on Saturday (Nov 28th) for Youth and Young Adults in Ontario between the ages of 14 and 35. The event will take place via Zoom from 10AM-1PM (EST).

As the COVID-19 lockdowns continue in Canada, MCA Hamilton has identified a need to provide meaningful spiritual counsel to our younger generation. As such, they have partnered with Pr. Charles Chandy and Sis. Sheeba Charles from CityLight Church in Chandigarh to create this one-of-a-kind digital event geared specifically towards youth, young adults and families.

Sessions will be in both English and Malayalam at the below times:
• 10AM EST – English Session (Age 14-21)
• 11AM EST – Malayalam Session (Age 22-29)
• 12PM EST – Combined Session (Age 30+)

The retreat promises to be an experience that helps young people grow in their love of the Lord Jesus Christ. The event is free, and registration is not required. For additional details, contact Jerry Sankoorikal (289-933-8030). To join the event, visit: https://zoom.us/j/960042938

 

-ADVERTISEMENT-

You might also like