OPA യൂത്ത് ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന ഗാന സന്ധ്യയും പ്രഭാഷണവും

മസ്കറ്റ് : ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ യുവജനവിഭാഗമായ യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. നവംബർ 19 ഇന്ന് വൈകിട്ട് 7. 30 മുതൽ ( ഇന്ത്യൻ സമയം 9 pm ) നടക്കുന്ന ഈ കൂട്ടായ്മയുടെ വേദി സൂം പ്ലാറ്റ്ഫോമാണ്.

Download Our Android App | iOS App

യുവ സുവിശേഷകനും ഗായകനുമായ പാസ്റ്റർ ഫ്ലെവി ഐസക്കാണ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. റവ. തിമോത്തി ടെയ്ലർ യു എസ് എ, പാസ്റ്റർ ആഷ്‌ലി ജോസഫ് യു എസ് എ എന്നിവർ മുഖ്യപ്രഭാഷകരാണ്. യൂത്ത് ഫെലോഷിപ്പ് ഭാരവാഹികൾ നേതൃത്വം നൽകുന്ന ഈ മീറ്റിംഗ് ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ അധ്യക്ഷൻ പാസ്റ്റർ ഷോജി കോശി ഉദ്ഘാടനം ചെയ്യും.

post watermark60x60

ഓൺലൈൻ മാധ്യമത്തിലൂടെ നടത്തപ്പെടുന്ന ഈ മീറ്റിംഗിൽ വിവിധ രാജ്യങ്ങളിൽ നിന്നും അനേകർ പങ്കെടുക്കുമെന്നും,ഏവരുടെയും പ്രാർത്ഥനയും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

zoom ID- 2409044582
https://us02web.zoom.us/j/2409044582

-ADVERTISEMENT-

You might also like
Comments
Loading...