പ്ളസ്ടു വിദ്യാർത്ഥികൾക്കായി ഉപരിപഠന വെബിനാർ നടത്തപ്പെടുന്നു

പുനലൂർ: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസിന്റെ ബാനറിൽ
ഉപരിപഠനത്തിനു വേണ്ടി താൽപര്യപ്പെടുന്നവർക്കു വേണ്ടി ദ് ഫ്യൂച്ചർ (The Future) എന്ന പേരിൽ കരിയർ ഗൈഡൻസ് വെബിനാർ നടത്തുന്നു.

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസ് കോർഡിനേറ്റർ റോയ്സൺ ജോണി അദ്ധ്യക്ഷത വഹിക്കുന്ന ഈ സെമിനാർ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് റവ. ഡോ. വി.ടി. എബ്രഹാം ഉദ്ഘാടനം ചെയ്യും. ക്രൈസ്തവ എഴുത്തുപുര ഈ പരിപാടിയുടെ മീഡിയാ പാർട്ണർ ആയി പ്രവർത്തിക്കുന്നു.

752 992 9299 എന്ന ZOOM ID-യിൽ (Passcode:274003) നടത്തുന്ന ഈ വെബിനാർ ക്രൈസ്തവ എഴുത്തുപുരയുടെയും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസിന്റെയും ഫേസ്ബുക്ക് പേജിൽ ലൈവ് വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കുന്നതാണ്..

പ്രശസ്ത കരിയർ കൗൺസിലേഴ്സായ അജി ജോർജ് (വാളകം), വേണുഗോപാൽ എസ്(CS, CMA) തുടങ്ങിയവർ ക്ലാസുകൾ നയിക്കുന്നതാണ്. തികച്ചും സൗജന്യമായി നടത്തുന്ന ZOOM വെബിനാറിൽ പങ്കെടുക്കുവാനും സംശയനിവാരണം വരുത്തുവാനും ആഗ്രഹിക്കുന്നവർ തുടർന്നു കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകിയാൽ മതിയാകും (https://forms.gle/wJzVSzo1E86RaqB78). എല്ലാ പ്രിയപ്പെട്ടവരെയും ഈ യോഗത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9633335211 (RJ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading