പാസ്റ്റർ ഏബ്രഹാം ജോണിന്റെ സംസ്കാര ശുശ്രൂഷ ബുധനാഴ്ച നടക്കും

കുംപ്ലാംപൊയ്ക: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ അംഗവും ഐ.പി.സി സാമ (ബറോഢ) ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോണിന്റെ(45) സംസ്കാര ശുശ്രൂഷ 4 ബുധനാഴ്ച കുംപ്ലാംപൊയ്ക കരിങ്കുറ്റിക്കൽ ഐ പി സി സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: ബെറ്റി
മക്കൾ: ഹന്ന, ഹെപ്സിബ.

പാസ്റ്റർ എബ്രഹാം ജോണിനോടുള്ള ആദര സൂചകമായി ഇന്നലെ (01/11/20)രാത്രി 8 മണിമുതൽ സൂമിലൂടെ ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബാഗങ്ങൾ അനുസ്മരണ സമ്മേളനം നടത്തി.
പ്രസ്തുതമീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര കുടുംബാംഗങ്ങളെ കൂടാതെ അനേക ദൈവദാസന്മാരും ദൈവമക്കളും പങ്കെടുത്ത് അനുശോചനം അറിയിച്ചു. ബുധനാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുരയുടെ യുട്യൂബ്, ഫേസ്ബുക്കിൽ കൂടെ വീക്ഷിക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading